city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എൻ എൽ നേതാവ് മൊയ്‌തീൻ ഹാജി ചാല നിര്യാതനായി

വിദ്യാനഗർ: (www.kasaragodvartha 04.01.2022) ഐ എൻ എൽ നേതാവ് ചാലയിലെ മൊയ്‌തീൻ ഹാജി (85) നിര്യാതനായി. ഐ എൻ എൽ ജില്ലാ നിർവാഹക സമിതി അംഗം, മണ്ഡലം ട്രഷറർ എന്നീ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു.



 ഐ എൻ എൽ നേതാവ് മൊയ്‌തീൻ ഹാജി ചാല നിര്യാതനായി

ഐ എൻ എൽ മണ്ഡലം പ്രസിഡന്റ്, എൻ എൽ യു ജില്ലാ വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ മൊയ്‌തീൻ ഹാജി ചെറുപ്രായത്തിലേ കാസർകോട്ടെത്തി ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. വ്യാപാരിയായിരുന്നു.

മക്കൾ: ശബീർ (വ്യാപാരി, എറണാകുളം), സീനത്, ഫാത്വിമത് നസീമ (സിവിൽ എൻജിനീയർ), ഫാത്വിമത് ഹഫീസ.

മരുമക്കൾ: റഫീഖ്, സലാം, സിയാദ്.

സർവകക്ഷി അനുശോചന യോഗം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ക്യാപിറ്റൽ ഇൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

Keywords:  Kerala, Kasaragod, News, Top-Headlines, Obituary, President, MLA, Ernakulam, Malappuram, Moideen Haji of Chala passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia