ലക്കിടിയില്‍ ബൈക്കില്‍ ലോറിയിടിച്ച് മരിച്ച മുഹമ്മദ് സഫ് വാന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Feb 17, 2018, 18:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.02.2018) അജാനൂര്‍ കൊളവയലിലെ മുഹമ്മദ് സഫ്വാന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഫ്വാനെ അവസാനമായി ഒരു നോക്ക് കാണാനും നിനച്ചിരിക്കാത്ത നേരത്ത് മകനെ നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനും ആയിരങ്ങളാണ് ശനിയാഴ്ച രാവിലെ കൊളവയലിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്.
കാഞ്ഞങ്ങാട്ടെ വ്യാപാര മേഖലയില്‍ പ്രമുഖരായ പാലക്കി കുടുംബത്തിലെ ഇളം തലമുറക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല സൗമ്യനും, ഒട്ടേറെ സൗഹൃദ വലയവുമുള്ള മുഹമ്മദ് സഫ്വാന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ സര്‍വസമ്മതനായിരുന്നു. പഠനത്തില്‍ നല്ല മികവ് പുലര്‍ത്തിയിരുന്ന ഈ യുവാവ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡിഗ്രി എടുത്ത ശേഷം ഉപരി പഠനാര്‍ത്ഥം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
വയനാട് ലക്കിടിയില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് പാലക്കി കരീമിന്റെ രണ്ടാമത്തെ മകനും വയനാട് ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സഫ്വാന്‍ (21) മരണപ്പെട്ടത്. കാസര്‍കോട് മൗലവി ബുക്ക് ഡിപ്പോ ഉടമ കറമു ഹാജിയുടെ പുത്രി ആരിഫയാണ് മുഹമ്മദ് സഫ്വാന്റെ മാതാവ്.
സഫ്വാനും കോളേജിലെ അവസാന വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥി വേങ്ങര ചേറൂരിലെ മുഹമ്മദ് നൂറുദ്ദീനും സഞ്ചരിച്ച മോട്ടോര്‍ ബൈക്കില്‍ കര്‍ണാടക ലോറി ഇടിക്കുകയായിരുവന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും തലക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ ഉടന്‍ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും സഫ്വാന്‍ മരണപ്പെടുകയായിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രിയോടെയാണ് മൃതദേഹം അജാനൂര്‍ കൊളവയലിലെ വസതിയിലെത്തിച്ചത്. അപകടം വരുത്തിവെച്ച ലോറി ഡ്രൈവര്‍ വൈത്തിരി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഫഹീം, ഫൈസല്‍, ഫാത്തിമ എന്നിവര്‍ സഫ്വാന്റെ സഹോദരങ്ങളാണ്.
മരണവിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ പി സതീഷ് ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് നഗര സഭ ചെയര്‍മാന്‍ വി വി രമേശന്‍, മുസ്ലിം ലീഗ് നേതാക്കളായ സി ടി അഹമ്മദലി, എ അബ്ദുല്‍ റഹിമാന്‍, മെട്രോ മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന ഭാരവാഹികള്‍, സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വസതിയിലെത്തി.
Related News:
വയനാട് ലക്കിടിയിലുണ്ടായ അപകടം; കാസർകോട്ടെ സഫ് വാന് പിന്നാലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹപാഠിയും മരണത്തിന് കീഴടങ്ങി
ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Accidental-Death, Youth, Student, Mohammed Safwan No more
< !- START disable copy paste -->