മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച മുഹമ്മദ് കുഞ്ഞി ഇനി ഓര്‍മ
Jun 3, 2019, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2019) മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച മുഹമ്മദ് കുഞ്ഞി തായലങ്ങാടി ഇനി ഓര്‍മ. തായലങ്ങാടി സ്വദേശിയും നീര്‍ച്ചാല്‍ കടമ്പള ലക്ഷംവീട് കോളനിയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി (70)യാണ് മരണപ്പെട്ടത്. ആദ്യകാലത്ത് മാപ്പിളപ്പാട്ട് കാസറ്റുകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു മുഹമ്മദ് കുഞ്ഞി.
മാപ്പിളപ്പാട്ടിനോട് നിഴലായി നിന്ന് പാട്ടുകാരുടെ ഇഷ്ട മിത്രമായി നിന്ന് ജീവിച്ച മുഹമ്മദ് കുഞ്ഞിയെ പഴയതലമുറയിലെ എല്ലാ പ്രശസ്തരായ പാട്ടുകാര്‍ക്കും ചിരപരിചിതനായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഗാനമേളകളും വനിതാ സംഘങ്ങളുടെ കൈമുട്ടി പാട്ടുകളും കാസര്‍കോട് നടത്തിയിരുന്നു. പ്രായത്തിന്റെ തളര്‍ച്ചയും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം അത്തരം പരിപാടികളില്‍ നിന്ന് സ്വയം പിന്‍മാറിയെങ്കിലും മാപ്പിളപ്പാട്ടിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച വ്യക്തിത്വമായിരുന്നു മുഹമ്മദ് കുഞ്ഞിയുടേത്.
ആരുമായും പെട്ടെന്ന് കൂട്ടാകുന്ന മുഹമ്മദ് കുഞ്ഞി നിഷ്‌ക്കളങ്ക ഹൃദയനായിരുന്നു. സ്വന്തമായി ഒന്നും സമ്പാദിക്കാതെ പാട്ടിനൊപ്പം നടന്ന മുഹമ്മദ് കുഞ്ഞി പല പാട്ടുകാര്‍ക്കും ഒരു സഹായിയാരുന്നു. പ്രമുഖ ഗായകന്‍ അസീസ് തായ്‌നേരിയുമായടക്കം നിരവധി പേരുമായി നല്ല ബന്ധമാണ് മുഹമ്മദ് കുഞ്ഞി സ്ഥാപിച്ചിരുന്നത്. ഫുട്‌ബോള്‍ പ്രേമിയായ മുഹമ്മദ് കുഞ്ഞി നാഷണല്‍ ക്ലബിന്റെ അമരക്കാരിലൊരാള്‍ കൂടിയാണ്. ഏവരോടും നല്ല നിലയില്‍ പെരുമാറിയിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
പരേതരായ കുഞ്ഞഹ് മദ്- മറിയംബി ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ഖലീല്‍, കദീര്‍, സുമയ്യ, ആമിന, റംസീന, ജസീല. മരുമക്കള്‍: മൂസ, ഇസ്മാഈല്‍, സജാദ്, ആബിദ്, ഫര്‍സാന, മിസ് രിയ. മൃതദേഹം തായലങ്ങാടി ഖിള്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Mohammed Kunhi No more
< !- START disable copy paste -->