 |
| Mohammed Ali |
കാസര്‍കോട്: പഴയ കടമുറി കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് കോണ്‍ക്രീറ്റ് തൂണിനടിയില്‍പ്പെട്ട് മരിച്ച ചൗക്കി ബദര്‍ നഗറിലെ ബീരാന്‍-ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദലി(24) യാത്രയായത് സഹോദരിയുടെ വിവാഹം കൂടാന്‍ കഴിയാതെ. സൗദിയില്‍ നിന്ന് സഹോദരിയുടെ വിവാഹം കൂടാനാണ് മുഹമ്മദലി നാട്ടിലെത്തിയത്. സഹോദരി മിസ്‌രിയയ്ക്കുവേണ്ടി വിവാഹാലോചന വീട്ടുകാര്‍ നടത്തി വരികയായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു മരിച്ച മുഹമ്മദലി. സുഹൃത്തുക്കളുമൊത്ത് ബദര്‍ നഗറിലെ കടമുറി പൊളിച്ച് മാറ്റാന്‍ എത്തിയതും സേവനത്തിന്റെ ഭാഗമായാണ്. മേല്‍ക്കൂര തകര്‍ന്ന് വീണപ്പോള്‍ മുഹമ്മദലി പൂര്‍ണ്ണമായും തൂണിനടിയിലായിരുന്നു. സുഹൃത്ത് മുക്താര്‍(18) തൂണിനടിയില്‍പ്പെട്ടിരുന്നെങ്കിലും അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. കടയുടെ പലക ഇടക്കി മാറ്റുന്നതിനിടയിലാണ് പെട്ടെന്ന് മേല്‍ക്കൂര നിലംപൊത്തിയത്. ഒരു മണിക്കൂറോളം മുഹമ്മദലി ചോരവാര്‍ന്ന് തൂണിനടിയില്‍ കഴിയുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും കോണ്‍ക്രീറ്റ് തൂണ്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ജെ.സി.ബി എത്തിച്ചാണ് തൂണ്‍ ഉയര്‍ത്തി മുഹമ്മദലിയെ പുറത്തെടുത്തത്. അപ്പോഴേക്കും ചോരവാര്‍ന്ന് ജീവന്റെ തുടിപ്പ് മുഹമ്മദലിയില്‍ നിന്നും നഷ്ടമായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദിലിയുടെ സുഹൃത്തുക്കളായ മുക്താറിനും യൂസഫിനും(18), മുനീറിനും(21) സ്‌നേഹിതന്റെ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ മ്യതദേഹം എത്തിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മുഹമ്മദിയുടെ വീട്ടിലുമായി എത്തിയിരുന്നു.