മൊഗ്രാലിലെ പ്രൊഫ. പി സി എം കുഞ്ഞി നിര്യാതനായി
Feb 29, 2016, 19:25 IST
മൊഗ്രാല്‍: (www.kasargodvartha.com 29/02/2016) ഏനപോയ മെഡിക്കല്‍ കോളജ് അക്കാഡമിക് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ മൊഗ്രാലിലെ പ്രൊഫ. പി സി എം കുഞ്ഞി എന്ന പി സി മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി - ഖദീജ ദമ്പതികളുടെ മകനാണ്. മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറും മൊഗ്രാല്‍ എസ്സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കമ്മിറ്റി ട്രഷറുമാണ്. ഫുട്‌ബോള്‍ താരമായ പി സി എം കുഞ്ഞി കേരള സര്‍വകലാശാല ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. 1963ല്‍ സന്തോഷ് ട്രോഫിക്കുവേണ്ടി കളിച്ചിരുന്നു.
ഭാര്യ: മയ്യ. മക്കള്‍: പി സി ഹാഷിര്‍, പി സി ഫര്‍വാസ്, പി സി റഈസ് (മൂവരും എഞ്ചിനീയര്‍മാര്‍, മംഗളൂരു), പരേതനായ പി സി സാഹിര്‍. മരുമക്കള്‍: തന്‍വീറ, നിഷ, സമീഹ. സഹോദരങ്ങള്‍: ബീഫാത്വിമ, പരേതരായ പി സി കുഞ്ഞിപക്കി, പി സി അബ്ദുല്‍ ഖാദര്‍, പി സി അബ്ബാസ്.
മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ മൊഗ്രാല്‍ ചളിയംകോട് മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords: Mogral puthur, Kasaragod, Kerala, Obituary, Prof. PCM Muhammed Kunhi