മുംബൈയില്‍ നിന്നെത്തിയ മൊഗ്രാല്‍ സ്വദേശി ജുമുഅ നിസ്‌കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു
Aug 16, 2014, 08:58 IST
മൊഗ്രാല്‍: (www.kasargodvartha.com 16.08.2014) മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും മുംബൈയില്‍ ട്രാവല്‍സ് ജീവനക്കാരനുമായ മൊഗ്രാല്‍ മുസ്ലിം ലീഗ് ഓഫീസിന് സമീപം താമസിക്കുന്ന എം.എച്ച് മുഹമ്മദ് കുഞ്ഞി (52) നെഞ്ചു വേദനയെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മുംബൈയിലെ സഫര്‍ ട്രാവല്‍സില്‍ ജീവനക്കാരനായിരുന്നു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മുംബൈയില്‍ നിന്ന് കുമ്പള പോലീസ് സ്‌റ്റേഷനിലെത്തിയ മുഹമ്മദ് കുഞ്ഞി വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം മൊഗ്രാല്‍ വലിയ ജുമാമസ്ജിദിലെത്തി പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നു.
അതിന് ശേഷം ഷാഫി മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വഹിച്ചു. പിന്നീട് നെഞ്ചു വേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച രാത്രി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മൊഗ്രാലിലെ പരേതനായ ഹംസയുടെയും കുഞ്ഞിബിയുടെയും മകനാണ് മുഹമ്മദ് കുഞ്ഞി. പിതാവ് ഹംസ അടുത്തിടെയാണ് നിര്യാതനായത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് കുഞ്ഞി നേരത്തെ ഗള്‍ഫിലായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുന്‍ഷിര്‍, മുസവിര്‍. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, ബാപ്പുഞ്ഞി, സൗദ. തളങ്കരയിലെ ഫിസ അഷ്‌റഫ് മരുമകനാണ്. മുഹമ്മദ് കുഞ്ഞിയുടെ ആകസ്മിക വിയോഗം നാടിനെ ദു8ഖത്തിലാഴ്ത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷുഐബ് തുടങ്ങി നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, Mumbai, Died, Obituary, Name, N.A Nellikkunnu, General Secretary, Muslim League,