നായകുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് മൊബൈല്‍ ഷോപ്പുടമ മരിച്ചു; സുഹൃത്തിന് ഗുരുതരം
Feb 1, 2016, 10:23 IST
ചീമേനി: (www.kasargodvartha.com 01/02/2016) നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ മൊബൈല്‍ ഷോപ്പുടമയായ യുവാവ് മരണപ്പെട്ടു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.30 മണിയോടെ കയ്യൂര്‍ചീമേനി പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം. കയ്യൂര്‍ ഞെണ്ടാടിയിലെ
കോളിയാട് രാഘവന്റെ മകന്‍ രതീഷ്(29) ആണ് മരിച്ചത്. സുഹൃത്ത് ജിതിന്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോട്ടപ്പള്ളിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയ്ക്ക് ഇരുവരും ബൈക്കില്‍ പോകുമ്പോള്‍ കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രതീഷിനെയും ജിതിനെയും ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രതീഷ് പിന്നീട് മരണപ്പെട്ടു.
ചീമേനി ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന രതീഷ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെട്ട യുവാവായിരുന്നു. രണ്ട് കാലുകള്‍ക്കും സ്വാധീനമുണ്ടായിരുന്നില്ല. ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. രതീഷിന്റെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Cheemeni, Accident, Obituary, Kerala, Kasaragod, Ratheesh, Mobile shop owner dies in bike accident