പുത്തിഗെ മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് മിത്തൂര്‍ ഉസ്മാന്‍ ഹാജി നിര്യാതനായി
Jun 23, 2015, 12:09 IST
പുത്തൂര്‍: (www.kasargodvartha.com 23/06/2015) പുത്തിഗെ മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് മില്‍ട്രി ഉസ്മാന്‍ ഹാജി എന്ന മിത്തൂര്‍ ഉസ്മാന്‍ ഹാജി (63) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടക പുത്തൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മിത്തൂരിലെ ഇബ്രാഹിം ഹാജി-സാറാ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ടിച്ചിരുന്നു. പുത്തൂരില്‍ കര്‍ണാടക എന്റര്‍െ്രെപസസ് എന്ന പേരില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കുംബ്രയിലെ മര്‍കസിന്റെ പ്രസിഡണ്ട്, മംഗളൂരു പമ്പ് വെല്‍ തഖ്‌വാ ഗ്രാന്‍ഡ് മസ്ജിദ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കര്‍ണാടകയില്‍ മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രചാരണത്തിന് മുഖ്യപങ്കുവഹിച്ച ഒരാളായിരുന്നു ഉസ്മാന്‍ ഹാജി. മുഹിമ്മാത്തിന്റെ ഉത്ഭവകാലം മുതല്‍ കമ്മിറ്റിയിലെ ഒരു അംഗമായും 15 വര്‍ഷത്തിലേറെ വൈസ് പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: ഇബ്രാഹിം ഹാജി ബംഗളൂരു, അഡ്വ. മുഹമ്മദ് ശാക്കിര്‍, അബ്ദുല്‍ നാസര്‍, മുഹമ്മദ് സ്വാലിഹ് (എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍) മരുമക്കള്‍: അഹ് മദ് ഹാജി ബംഗളൂരു, സിദ്ദീഖ് പൈവളിഗെ, ഹിദായത്തുല്ല, മുഈനുദ്ദീന്‍ (എഞ്ചിനീയര്‍), ശാനാസ്, റൈഹാന. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ മിത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Advertisement: