വെള്ളച്ചാട്ടത്തില്‍ കാണാതായ അനൂപ് രാജിന്റെ മൃതദേഹം കിട്ടി
Oct 1, 2012, 14:07 IST
Anoop Raj |
കുമ്പള പൈക്കോപൗണ്ടിലെ രാജ് കുമാറിന്റെ മക്കളായ അനൂപ് രാജ് (24), അനിഷ് രാജ് (22) എന്നിവരാണ് ശനിയാഴ്ച ഉച്ചയ്ക്ക് കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തി പ്രദേശമായ ബെല്ലാരി തുംഗഭദ്ര കോരിക്കുപ്പയില് അപകടത്തില്‍പെട്ടത്. വെള്ളച്ചാട്ടം കാണുന്നതിനിടയില്‍ അപകടത്തില്‍പെട്ട ഇളയ സഹോദരന് അഖില്‍ രാജിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും കാണാതായത്. ബെല്ലാരിയില്‍ ജോലി ലഭിച്ച അനൂപ് രാജിനൊപ്പം കുടുംബസമേതം എത്തിയതായിരുന്ന രാജ് കുമാര്‍.
യുവാക്കള്‍ അപകടത്തില്‍പെട്ട വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി ആളുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നിന്നും 300 കിലോ മീറ്റര്‍ അകലെയാണ് കോരിക്കുപ്പ.
Keywords: Kumbala, Missing, Obituary, Karnataka, Kerala, Anoop Raj, Aneesh Raj, Bellari