രണ്ട് ദിവസം മുമ്പ് കാണാതായ തേപ്പ് തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കിണറില്‍
Mar 24, 2016, 11:51 IST
ചെര്‍ക്കള: (www.kasargodvartha.com 24/03/2016) വീട്ടില്‍നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ തേപ്പ് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ സ്വകാര്യ വ്യക്തിയുടെ കിണറില്‍ കണ്ടെത്തി. ചെര്‍ക്കള കെ കെ പുറത്തെ ഭാസ്‌ക്കരന്‍ - ജയന്തി ദമ്പതികളുടെ മകന്‍ ശശി (28) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് ശശി.
ശശി രണ്ട് ദിവസം മുമ്പ് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍മറയുള്ള കിണറില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സ് 15 അടി താഴ്ചയുള്ള കിണറില്‍ ഇറങ്ങി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Cherkala, Kerala, Death, Body, Well, Missing youth found dead in well