കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Sep 25, 2014, 17:08 IST
നീലേശ്വരം: (www.kasargodvartha.com 25.09.2014) കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മടിക്കൈ അങ്കക്കളരിയിലെ ഗോവിന്ദന്റെ ഭാര്യ ബ്ലോക്ക് ഓഫീസിന് സമീപത്തെ പാണ്ട്യാട്ട് വീട്ടില്‍ രോഹിണി (50) യുടെ മൃതദേഹമാണ് നീലേശ്വരത്തിനും പടന്നക്കാടിനുമിടയിലുള്ള മൂലപ്പള്ളി പുഴയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രോഹിണിയെ ബുധനാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ ബുധനാഴ്ച രാത്രി ഏഴു മണിയോടെ മൂലപ്പള്ളി റെയില്‍വേ പാളത്തിലൂടെ രോഹിണി നടന്നു പോകുന്നത് കണ്ടതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ റെയ്ല്‍വേ പാലത്തിന് സമീപത്ത് നിന്നും 65 രൂപ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പോലീസും ഫയര്‍ഫോസും പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരിച്ചിലിനിടയില്‍ രോഹിണിയുടെ സാരിയും കണ്ടെത്തിയിരുന്നു.
മക്കള്‍: രമണന്‍, രാജി. മരുമക്കള്‍: ശ്രീജ, ഗംഗാധരന്‍.

Also Read:
കാറിന്റെ വാതിലടയ്ക്കാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് മൊഴി ചൊല്ലി
Keywords: Missing, Women, House Wife, River, Nileshwaram, Obituary, Kerala, kasaragod, Missing woman found dead in river.
Advertisement: