Tragedy | കാണാതായ വീട്ടമ്മയുടെ മൃതദേഹം ഡ്രോണ്‍ പരിശോധനയിലൂടെ പുഴയില്‍ കണ്ടെത്തി
● വീട്ടില്‍നിന്നും ഇറങ്ങിയത് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ്.
● ധരിച്ചിരുന്ന ചെരിപ്പ് പുഴക്കരയില്‍നിന്നും ലഭിച്ചിരുന്നു.
● വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.
ആദൂര്‍: (KasargodVartha) കാണാതായ വീട്ടമ്മയുടെ (Housewife) മൃതദേഹം ഡ്രോണ്‍ പരിശോധനയിലൂടെ (Drone Inspection) പുഴയില്‍ കണ്ടെത്തി. സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട് കാണാതായ ദേലംപാടിയിലെ പരേതനായ രാമന്റെ ഭാര്യ സി കെ പാര്‍വതി(C K Parvathy-72)യുടെ മൃതദേഹമാണ് അടുക്കതൊട്ടി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പാര്‍വതിയെ കാണാതായത്. കര്‍മംതൊടിയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് മകള്‍ ധര്‍മാവതിയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് ആയിട്ടും എത്തിയെന്ന വിവരമൊന്നും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പേഴ്‌സും ആഭരണങ്ങളുംവീട്ടില്‍ വച്ചാണ് പോയത്. അതിനിടെ ചെരിപ്പ് അടുക്കതൊട്ടി പുഴക്കരയില്‍ കണ്ടെത്തിയതോടെ പുഴയില്‍ വീണതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നി രക്ഷാസേനയും പൊലീസും പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തി. പിന്നീട് ഡ്രോണ്‍ പരിശോധനയിലൂടെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.
#KeralaNews #MissingPerson #DroneSearch #Tragedy #Investigation