കാണാതായ യുവതി മരത്തില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍
Apr 11, 2015, 13:15 IST
ഉപ്പള: (www.kasargodvartha.com 11/04/2015) കാണാതായ യുവതിയെ മരണത്തില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളിയൂരിലെ സുരേഷ് റൈയുടെ ഭാര്യ വൊര്‍ക്കാടി, പാവളയിലെ വേദാവതി (28) യെയാണ് സ്വന്തം വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
വ്യാഴാഴ്ചയാണ് വേദാവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം കാണാതാവുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപമുള്ള സ്ഥലത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പാവളയിലെ സുരേഷ് റൈയുടെ മകളാണ് വേദാവതി. മക്കള്‍: ലവീഷ്, തന്‍വി. സഹോദരങ്ങള്‍: ചന്ദ്രശേഖര, ശങ്കര ഷെട്ടി, ആനന്ദ, രഘുവീര.

Keywords : Uppala, Kasaragod, Kerala, Obituary, House, Vedavathi.