കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Oct 15, 2018, 22:49 IST
ഉപ്പള: (www.kasargodvartha.com 15.10.2018) സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഒരു ദിവസത്തിനു ശേഷം കണ്ടെത്തി. ഉപ്പളഗേറ്റിലെ ലത്വീഫിന്റെ മകന്‍ ലായിസിന്റെ (18) മൃതദേഹമാണ് കാണാതായ അതേ സ്ഥലത്തു നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് കുഞ്ചത്തൂര്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ലായിസിനെ കാണാതായത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
യേനപ്പോയ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ലായിസ്. മാതാവ്: സീനത്ത്. പിതാവും മാതാവും ഗള്‍ഫിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Obituary, Drown, River, News, Top Headlines, Missing student's dead body found, Layis