പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Sep 12, 2013, 11:42 IST
കാസര്‍കോട്: ചന്ദ്രഗിരിപുഴയില്‍ തളങ്കര കെ.കെ. പുറം കുദൂറില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും കെ.കെ.പുറം എം.എച്ച്. ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ സഗീര്‍ അബ്ബാസാണ് (14) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെയാണ് കളിക്കാനായി വീട്ടില്‍നിന്നിറങ്ങിയ സഗീറിനെ കാണാതായത്. തിരച്ചിലില്‍ പുഴക്കരയില്‍ വസ്ത്രങ്ങളും ചെരുപ്പും ഊരിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സഗീര്‍ അബ്ബാസ് പുഴയില്‍ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ ആരംഭിച്ചത്.
മുഹമ്മദ് കുഞ്ഞി - സൗദ ദമ്പതികളുടെ മൂത്തമകനാണ് കാണാതായ സഗീര്‍ അബ്ബാസ്. ജാഫര്‍ സാദിഖ്, ശംസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അശോകന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. തിരച്ചിലിനിടെ ഫയര്‍മാന്‍മാരായ മനോജ് (44), നിഷാന്ത് (28), സജേഷ് (27) എന്നിവര്‍ക്ക് കല്ലുമ്മക്കായ തോടുകൊണ്ട് കാലിന് മുറിവേറ്റിരുന്നു.
Related News:
കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കാണാതായി; പുഴയില്‍ ഒഴുക്കില്‍പെട്ടതായി സംശയം
Also read:
പിഞ്ചുകുഞ്ഞിനെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പിച്ച മാതാവ് അറസ്റ്റില്‍
Keywords: Obituary, Dead body, Postmortem, Missing, Student, Kasaragod, Drown, Thalangara, Police, Fire force, Kerala, Sageer Abbas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: