ആശുപത്രിയില്‍ നിന്നും കാണാതായ രോഗിയുടെ മൃതദേഹം കുളത്തില്‍
Oct 25, 2012, 22:03 IST
Kunhiraman |
വ്യാഴാഴ്ച രാവിലെയാണ് സ്‌കൂളിന് സമീപത്ത് മാളിക വളപ്പില്‍ എന്ന സ്ഥലത്തുള്ള കുളത്തില്‍ കുഞ്ഞിരാമന്റെ ജഡം അഴുകിയ നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ സ്ഥലത്തെ വാഴകൃഷിക്ക് വെള്ളമൊഴിക്കാന്‍ വന്നവര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് വെള്ളത്തില്‍ മലര്‍ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.
ആരുടെ മൃതദേഹമാണെന്ന് നാട്ടുകാരും പോലീസും ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ കുഞ്ഞിരാമനാണ് മരണപ്പെട്ടതെന്ന് വ്യക്തമായത്. ബന്ധുക്കളെത്തി വ്യാഴാഴ്ച ഉച്ചയോടെയാണ് ജഡം തിരിച്ചറിഞ്ഞത്. ഒക്‌ടോബര്‍ 14 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മാനസിക വിഭ്രാന്തിയുള്ള കുഞ്ഞിരാമനെ ആശുപത്രിയില്‍ നിന്നും കാണാതായത്. ഗിരിജയാണ് ഭാര്യ. മക്കള്‍: സുരേഷ്, സുനില്‍, സുധീഷ്.
Keywords: Patient, Missing, Hospital, Deadbody, Found, Pond, Periya, Kasaragod, Kerala, Malayalam news