കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ട ശേഷം കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 1, 2017, 13:00 IST
പയ്യന്നൂര്‍ : (www.kasargodvartha.com 01.07.2017) കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലത്തെ ദാമു ആചാരി - ജാനകി എന്നിവരുടെ മകന്‍ മനോജ് കെ വി (42) യാണ് മരിച്ചത്.
കഴിഞ്ഞദിവസം കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ മനോജിനെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ അനേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിമംഗലം കുതിരുമ്മല്‍ കണ്ടംകുളങ്ങര കുളത്തിലാണ് ശനിയാഴ്ച രാവിലെ മനോജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ ജ്യോതി. മക്കള്‍: ദേവിക, ദേവാനന്ദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Payyannur, Death, Youth, Student, School, Obituary, Pond, Drown.
Keywords: Kerala, News, Payyannur, Death, Youth, Student, School, Obituary, Pond, Drown.