city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി

Body of missing man Sherif found near Perumbala bridge in Kasargod.
Photo: Arranged

● വ്യാഴാഴ്ച രാവിലെ മുതൽ ഷെരീഫിനെ കാണാനില്ലായിരുന്നു.
● പെരുമ്പള പുഴയോരത്ത് നിന്ന് ചെരിപ്പും സ്കൂട്ടറും കണ്ടെത്തി.
● അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തി.
● തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂബ ടീം പങ്കെടുത്തു.
● വെള്ളിയാഴ്ച രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്.
● കൂലിപ്പണിക്കാരനായിരുന്നു മരിച്ച ഷെരീഫ്.

വിദ്യാനഗർ: (KasargodVartha) പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ തിരച്ചിലിൽ, ചെരിപ്പും സ്കൂട്ടറും കണ്ടെത്തിയ പെരുമ്പള പാലത്തിന് സമീപം വെച്ച് വെള്ളിയാഴ്ച രാവിലെ 9.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നായൻമാർമൂല പടിഞ്ഞാർ ബാഫഖി നഗറിലെ ഷെരീഫ് (44) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഷെരീഫിനെ വ്യാഴാഴ്ച രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. അന്വേഷിച്ചു വരുന്നതിനിടയിലാണ് സ്കൂട്ടറും ചെരിപ്പും പെരുമ്പള പുഴയോരത്ത് പാലത്തിന് സമീപം കണ്ടെത്തിയത്.

missing man body found perumbala

കാസർകോട് അഗ്നിരക്ഷാ സേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. ഹർഷയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നീ നിലയങ്ങളിലെ സ്കൂബ ടൈവേഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി എം സതീശൻ, കെ വി പ്രകാശൻ, സ്കൂബ ഡൈവർമാരായ ഇ. പ്രസീദ്, രാജേഷ് പാവൂർ, വരുൺ ഗോപി, എച്ച്. ഉമേശൻ, പി ജി ജീവൻ, ജിജോ, ഹോം ഗാർഡ്മാരായ സോബിൻ, ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഈ ദുഃഖകരമായ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും അനുശോചനങ്ങളും പങ്കുവെക്കുക.

The body of a 44-year-old man, Sherif, who went missing from Perumbala, Kasargod, was found near the Perumbala bridge after a two-day search by fire force and locals.

#KeralaNews, #MissingMan, #BodyFound, #Perumbala, #Kasargod, #FireForce

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia