അനിയന്‍ മരിച്ച് ഒരാഴ്ചയ്ക്കിടെ ഏട്ടനും വിടവാങ്ങി; മാവുങ്കാലിൽ കാണാതായയാളെ മണ്ണുമാന്തിയന്ത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
● നെല്ലിക്കാട്ട് സ്വദേശി സുരേന്ദ്ര മോഹനന്‍ ആണ് മരിച്ചത്.
● മൃതദേഹം കണ്ടെത്തിയത് മാവുങ്കാൽ തറവാട് വീടിനടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിന് സമീപം.
● നിർത്തിയിട്ട മണ്ണുമാന്തിയന്ത്രത്തിന്റെ ഇന്ധന ടാങ്കിനോട് ചേർന്ന് കുടുങ്ങിയ നിലയിലായിരുന്നു.
● വിവരം അറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
● കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ നടക്കും.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് എ പവിത്രൻ നിര്യാതനായി
കാഞ്ഞങ്ങാട്: (KasargodVartha) മാവുങ്കാൽ ഭാഗത്ത് നിന്നും കാണാതായയാളെ നിർത്തിയിട്ട മണ്ണുമാന്തിയന്ത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ടെ സുരേന്ദ്ര മോഹനനെയാണ് (63) മാവുങ്കാൽ സുബ്രഹ്മണ്യൻ കോവിലിന് സമീപം നിർമ്മാണം നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തിയന്ത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാണാതായത് ഞായറാഴ്ച
ഞായറാഴ്ച മുതൽ സുരേന്ദ്ര മോഹനനെ കാണാതായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. മാവുങ്കാൽ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാവുങ്കാലിലെ അദ്ദേഹത്തിന്റെ തറവാട് വീടിന് സമീപം നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഇന്ധന ടാങ്കിനോട് ചേർന്ന് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അഗ്നിരക്ഷാസേന എത്തി
മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇയാൾക്ക് മറവിരോഗം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരാഴ്ച മുമ്പ് സുരേന്ദ്ര മോഹനന്റെ സഹോദരൻ പവിത്രൻ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സുരേന്ദ്ര മോഹനന്റെ വിയോഗവും. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ: ശാന്ത. മക്കൾ: ശരത് (സിവിൽ പൊലീസ് ഓഫീസർ, കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ), ഷാജി. മരുമക്കൾ: നീത, ഗ്രീഷ്മ. സഹോദരങ്ങൾ: ബാലചന്ദ്രൻ, ശശികുമാർ, ഉദയഭാനു, പത്മിനി, പരേതനായ പവിത്രൻ (ഡെപ്യൂട്ടി തഹസിൽദാർ).
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാം. ആദരാഞ്ജലികൾ രേഖപ്പെടുത്താം
Article Summary: Missing Kanhangad man found dead in excavator at Mavungal.
#Kanhangad #Mavungal #Kasargod #DeathNews #KeralaNews #FireForce






