മില്‍മാ ഷോപ്പുടമ തൂങ്ങിമരിച്ച നിലയില്‍; പോലീസ് പീഡനമാണ് കാരണമെന്ന് ബന്ധുക്കള്‍; ഇന്‍ക്വസ്റ്റിനെത്തിയ എസ് ഐയെ നാട്ടുകാര്‍ തടഞ്ഞു
Jan 31, 2018, 12:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2018) കോട്ടച്ചേരി നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്തെ മില്‍മാ ഷോപ്പുടമ നെല്ലിക്കാട്ട് പൈരടുക്കത്തെ സി വി സുധാകരനെ(48) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് പീഡനമാണ് സുധാകരന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായെത്തിയ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്ഐയെ തടഞ്ഞു. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് ചെയ്യാനാവാതെ് എസ്ഐ തിരിച്ചുപോയി. പിന്നീട് സ്റ്റേഷനിലെ മറ്റൊരു എസ്ഐ വിജയന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സുധാകരനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ ജിജിത നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ ഒരു എസ്ഐ നിരവധി തവണ സുധാകരനെ ഫോണില്‍ വിളിച്ചും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച സുധാകരനോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എസ് ഐ ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിണങ്ങിപ്പോയതിനു ശേഷം സുധാകരന്‍ ആവിക്കരയിലെ മാതൃസഹോദരി സരോജിനിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഉച്ചക്ക് സരോജിനിയുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയ സുധാകരന്‍ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൈരടുക്കത്തെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിനകത്തെ ഫാനില്‍ സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഡര്‍വളപ്പിലെ പരേതനായ ബാലന്റെയും മീനാക്ഷിയുടെയും മകനാണ് സുധാകരന്‍. അദ്വൈത്, വേദിക് എന്നിവര്‍ മക്കളാണ്.
തിങ്കളാഴ്ച ഉച്ച മുതലേ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവുമായി പിണങ്ങിയ ജിജിത ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടയില്‍ പൈരടുക്കത്തെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും വീട്ടുസാധനങ്ങള്‍ മുഴുവനും ഇവര്‍ തീവെച്ച് നശിപ്പിച്ചതായും അയല്‍വാസികള്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ് ജിജിത. ഇവര്‍ക്ക് ഹൊസ്ദുര്‍ഗിലെ ഒരു എസ്ഐയുമായി മുന്‍ പരിചയമുണ്ട്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരെ ജിജിത പരാതിയുമായി സമീപിച്ചതും ഇതേ പോലീസ് ഉദ്യോഗസ്ഥനെയായിരുന്നു. ഹൊസ്ദുര്‍ഗ് എസ്ഐ ജിജിതയുടെ പരാതിയില്‍ ക്രൂരമായ രീതിയിലാണ് സുധാകരനെ പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചെറുകുന്നിലെ ഭാര്യവീട്ടില്‍ ചെന്നപ്പോള്‍ അവിടെവെച്ചും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഈ മാനസിക വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നല്ല സ്വഭാവത്തിനുടമയായ സുധാകരന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഏറെ വേണ്ടപ്പെട്ടവനാണ്. ആവിക്കരയിലെ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ വേര്‍പാട് നാട്ടുകാരെ ഏറെ ദുഃഖത്തിലാഴ്ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Hanged, Death, Obituary, Threatening, Complaint, Milma Shop owner found dead hanged.
< !- START disable copy paste -->