നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jan 21, 2018, 10:59 IST
ചെര്‍ക്കള: (www.kasargodvartha.com 21.01.2018) സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെര്‍ക്കള ടൗണില്‍ മില്‍മ മൊത്ത വിതരണ ഏജന്റായ ചെര്‍ക്കള കെ.കെ. പുറത്തെ സി.കെ. മുഹമ്മദ് ഷാഫി (47)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. വര്‍ഷങ്ങളായി ചെര്‍ക്കള ടൗണില്‍ മില്‍മ മൊത്ത വിതരണ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ചെര്‍ക്കള ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. വിപുലമായ സൗഹൃദത്തിന്റെ ഉടമയാണ്.
പരേതരായ അബൂബക്കര്‍- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മഹ് ഷൂഫ (ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥിനി), മന്‍ ഷിഫ, മഷ് രിഫ (ഇരുവരും ചെര്‍ക്കള ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സുഹറ, ജമീല, അസീസ്, സക്കീന, താഹിറ, റംസീന.
പരേതനോടുള്ള ആദരസൂചകമായി ചെര്‍ക്കള ടൗണില്‍ വൈകിട്ടുവരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ ചെര്‍ക്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Cherkala, Milma Agent dies after cardiac arrest
< !- START disable copy paste -->