മധ്യവയസ്കന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Dec 27, 2011, 01:31 IST
കാസര്‍കോട്: മധ്യവയസ്കന് കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ അനക്കളയിലെ ഐത്തപ്പനായിക്കിന്റെ മകന് ഈശ്വരനായിക്കിനെ(43)യാണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയെയും മക്കളെയും ഭാര്യവീട്ടില്‍ കൊണ്ടുവിട്ടശേഷം ഈശ്വരനായിക്ക് വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഭാര്യ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സരോജിനി. നാലു മക്കളുണ്ട്.
Keywords: Kasaragod, Bellur, suicide, മധ്യവയസ്കന്, തൂങ്ങി, കാസര്‍കോട്