നായന്മാര്‍മൂലയില്‍ ലോറിയിടിച്ച് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു
Sep 18, 2014, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2014) നായന്മാര്‍മൂലയില്‍ ലോറിയിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. മുട്ടത്തൊടി പയോട്ട സ്വദേശിയും ആലംപാടിയില്‍ താമസക്കാരനുമായ പള്ളിക്കുഞ്ഞി(55)യാണ് വ്യാഴാഴ്ച പുലര്‍ചെ ഒന്നര മണിയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്.
ബുധനാഴ്ച രാവിലെ 8.30 മണിയോടെ നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്. ചെര്‍ക്കള ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പള്ളിക്കുഞ്ഞിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അത്യാസന്ന നിലയിലായ പള്ളിക്കുഞ്ഞിയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് നുള്ളിപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
പരേതരായ ബീരാന്‍കുട്ടി - കുഞ്ഞാമിന ദമ്പതികളുടെ മകനായ പള്ളിക്കുഞ്ഞി അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹമീദ്, ഫാത്വിമ, പരേതരായ മുഹമ്മദ്, മൊയ്തീന്‍ കുട്ടി, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന്‍. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ പയോട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
അപകടം സംബന്ധിച്ച് കാസര്‍കോട് ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന ഉടനെ തന്നെ ലോറി പോലീസ് കസ്റ്റഡിയിലെടുത്ത് വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിസരത്തേക്ക് മാറ്റിയിരുന്നു.
Related News:
ലോറിയിടിച്ച് വഴിയാത്രക്കാരന്‍ ഗുരുതരം
Keywords : Pallikkunhi, Kasaragod, Accident, Injured, Kerala, Nayanmaramoola, Obituary.
Advertisement: