city-gold-ad-for-blogger

മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Balakrishnan
പൊയ്‌നാച്ചി: മധ്യവയസ്കനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കരിച്ചേരിയിലെ പക്കീരന്റെ മകന്‍ ബാലകൃഷ്ണനെയാണ്(48) കരിച്ചേരില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ തറയോടുചേര്‍ന്ന സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി., സുരേന്ദ്രന്‍, കാഞ്ഞങ്ങാട് എ.എസ്.പി മഞ്ചുനാഥ്, ഹൊസ്ദുര്‍ഗ് സി.ഐ, കെ.വി. വേണുഗോപാല്‍, ബേക്കല്‍ എസ്.ഐ, ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മരിച്ച ബാലകൃഷ്ണന്റെ മുഖത്ത് കമ്പിപ്പാര പോലുള്ള ആയുധം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് മുഖം ചതഞ്ഞനിലയിലാണ്. ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കരിച്ചേരി ഗവ യുപി സ്കൂളിന് സമീപം ശാസ്താംകോട്ടയിലാണ് ബാലകൃഷ്ണന്‍ പുതുതായി വീട് നിര്‍മ്മിക്കുന്നത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ക്വാറി തൊഴിലാളിയാണ് മരിച്ച ബാലകൃഷ്ണന്‍. പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിരലടയാള വിദഗ്ദ്ധന്‍ അടൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംഘവും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ കുറച്ചു ദൂരം ഓടിയ ശേഷം തിരിച്ചുവന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ സംശയിക്കുന്നുണ്ട്. ഇയാള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച പാചകത്തിന് പോയ ഒരു സ്ഥലത്തുവെച്ച് സുഹൃത്തുമായി വാക്തര്‍ക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെവെച്ച് സുഹൃത്ത് ഭീഷണി മുഴക്കിയതായും വിവരമുണ്ട്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ പുറപ്പെട്ടിട്ടുണ്ട്.
മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


ചട്ടഞ്ചാല്‍ ചാറ്റാജി നേഴ്സറി സ്കൂളിലെ ജീവനക്കാരി ലക്ഷമിയാണ് ഭാര്യ. ശിവപ്രസാദ്, ഹരിപ്രസാദ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ മോഹനന്‍, നളിനി, ജാനകി, ഭാര്‍ഗവി, ഉഷ.
Updated: 12:50 PM




സുഹൃത്തിനെ 200 രൂപയ്ക്കുവേണ്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Keywords: Kasaragod, Obituary, Oldman, Deadbody

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia