മേസ്തിരി തൂങ്ങിമരിച്ച നിലയില്‍; സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ക്കെതിരെ ബന്ധുക്കളുടെ പരാതി
Dec 11, 2014, 11:00 IST
അജാനൂര്‍: (www.kasargodvartha.com 11.12.2014) വാര്‍പ്പ് മേസ്തിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരത്തെ കുന്നുമ്മല്‍ വീട്ടില്‍ വി കുഞ്ഞമ്പു (50)വിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി അസ്വസ്തനായി കാണപ്പെട്ട കുഞ്ഞമ്പു രാത്രി ഏറെ വൈകിയാണ് ഉറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് നിര്‍മാണത്തിനും തേപ്പിനും വേണ്ടി സ്‌കൂള്‍ വളപ്പില്‍ സൂക്ഷിച്ച മരപ്പലകകള്‍ കാണാതായതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുമ്പ് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയില്‍പ്പെട്ട ചിലര്‍ കുഞ്ഞമ്പുവിന്റെ വീട്ടിലെത്തി ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കുഞ്ഞമ്പുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഭാര്യ സാവിത്രി രാവിലെ ബേക്കറിയിലെ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞമ്പു ഉറങ്ങി ഏഴുന്നേറ്റിരുന്നില്ല. ഭാര്യ ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞമ്പുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: അജിത്ത് (ദുബൈ), രമ്യ. മരുമകന്‍: പ്രസാദ്. സഹോദരങ്ങള്‍: നാരായണി, കാര്‍ത്ത്യായനി, കൃഷ്ണന്‍, ഗോപാലന്‍. പിതാവിന്റെ മരണ വിവരമറിഞ്ഞ് മകന്‍ അജിത്ത് ദുബൈയില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Ajanur, Dead body, Obituary, Complaint, Family, V. Kunhambu.
Advertisement: