ബൈക്ക് അപകടം; ഹൃദയാഘാതത്തെ തുടർന്ന് മർച്ചന്റ് നേവി വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് പരിക്ക്
● മരിച്ചത് ബേളന്തടുക്ക സ്വദേശി കൗശിക്ക്.
● ഓണാവധിക്കായി നാട്ടിലെത്തിയതായിരുന്നു കൗശിക്ക്.
● പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
ബേഡകം: (KasargodVartha) സ്കൂട്ടറിൽ സഞ്ചരിക്കവെ ഹൃദയാഘാതം സംഭവിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് മർച്ചന്റ് നേവി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബേളന്തടുക്കയിലെ സി. രവീന്ദ്രൻ - ഗീത ദമ്പതികളുടെ മകൻ കൗശിക്ക് (19) ആണ് മരിച്ചത്.
മുംബൈയിൽ മർച്ചന്റ് നേവി കോഴ്‌സിന് പഠിക്കുന്ന കൗശിക്ക് ഓണാവധിക്കായി നാട്ടിൽ വന്നതായിരുന്നു. തിരുവോണനാളിൽ രാത്രി ഒൻപത് മണിയോടെ പൊയിനാച്ചി–കുണ്ടംകുഴി പാതയിലെ പറമ്പിലാണ് അപകടം നടന്നത്.
കൗശിക്ക് ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന സുഹൃത്ത് കൈലാസിനാണ് പരിക്കേറ്റത്. ചെർക്കളയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.
അപകടം കണ്ട നാട്ടുകാർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൗശിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. കൗശിക്കിന് സ്കൂട്ടർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് മേൽപ്പറമ്പ് പോലീസ് അറിയിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. കൗശിക്കിന് ഏക സഹോദരിയാണ്, ശിഖ.
വാഹനം ഓടിക്കുമ്പോൾ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Merchant Navy student dies in scooter accident in Kasaragod.
#Kasaragod #Accident #Death #BikeAccident #HeartAttack #KeralaNews






