വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 23, 2015, 10:24 IST
ബേക്കല്‍: (www.kasargodvartha.com 23/07/2015) വ്യാപാരിയെ വീട്ടിനകത്തെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പൂച്ചക്കാട്ടെ ഹസൈനാറിനെ(52)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഹസൈനാര്‍ കിടപ്പുമുറിയില്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ ഭാര്യ അടുക്കളയില്‍ പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ വന്നപ്പോഴാണ് ഹസൈനാറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Pallikara, Obituary, Merchant found dead hanged, Saree Palace, Wedding Palace.
Advertisement:
Advertisement: