കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി ലോറി കയറി മരിച്ചു
Nov 6, 2017, 23:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.11.2017) ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി ലോറി കയറി മരിച്ചു. പിലിക്കോട് വയലിലെ പരേതനായ കൊട്ടന്‍ നാല്‍പ്പാടി - പാറു ദമ്പതികളുടെ മകനും പിലിക്കോട് പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരിയുമായ കുണ്ടത്തില്‍ കെ പുരുഷോത്തമന്‍ (60) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പിലിക്കോട് ഗവ. ഹൈസ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി.
ഭാര്യ: ബേബി (സുശീല). മക്കള്‍: പ്രിന്‍സി, പ്രസൂണ്‍, പ്രിന്‍സ്. സഹോദരങ്ങള്‍: രാജന്‍ (വ്യാപാരി, പിലിക്കോട്), ജാനകി, ബാബു (ഗള്‍ഫ്), രമണി (ഗള്‍ഫ്), ലളിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Cheruvathur, Accident, Death, Scooter, Obituary, News, Merchant, Lorry, Uthaman, Merchant dies in accident.