കട തുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി കാറിടിച്ച് മരിച്ചു
Jan 10, 2019, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2019) കട തുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. ചൗക്കി കാവുഗോളിയിലെ മുഹമ്മദ് ഹാജി - ഖദീജ ദമ്പതികളുടെ മകന്‍ എം എച്ച് അബ്ബാസ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലാണ് അപകടം.
കല്ലങ്കൈ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അബ്ബാസ് താമസിക്കുന്നത്. വര്‍ഷങ്ങളായി സൗദിയിലായിരുന്ന അബ്ബാസ് പ്രവാസ ജീവിതം മതിയാക്കി വന്ന ശേഷം കല്ലങ്കൈയില്‍ പെട്ടിക്കട നടത്തിവരികയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയി തിരിച്ച് കടയിലേക്ക് മടങ്ങുംവഴിയാണ് കാറിടിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: റുഖിയ. മക്കള്‍: ഇര്‍ഫാന, വസീം, ദില്‍ഷാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാ മ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Accidental-Death, Merchant died after Car hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Accidental-Death, Merchant died after Car hit
< !- START disable copy paste -->