വ്യാപാരി നേതാവ് എ.എം.എ റഹീം പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Aug 11, 2012, 00:08 IST
കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗഷനിലെ ആമസോണിക്സ് ഇലകട്രോണിക്സ് ഷോറും ഉടമയാണ്. 12 വര്‍ഷമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് ട്രഷററാണ്. ഡീലേര്‍സ് അസോസിയേഷന് ഫോര്‍ ടി.വി ആന്റ് ഹോം അപ്ലൈയന്‍സ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, കാസര്‍കോട് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നബീല, മക്കള്‍: സമീര്‍, ഷംസീര്‍, സാബിര്‍, സഫീറ. മരുമകന്: ശഫീഖ്. ഏകസഹോദരന് അബൂബക്കര്‍. ഖബറടക്കം ശനിയാഴ്ച നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
റഹീമിന്റെ നിര്യാണത്തില്‍ ആദരസൂചകമായി കാസര്‍കോട് നഗരപരിധിയില്‍ ശനിയാഴ്ച രാവിലെ 11ന് മണിവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod, Nellikunnu, A.M.A Rahim, Amazonix, Kerala, Vyapari Leader.