നൊസ്റ്റാൾജിക് ഓർമകൾ സമ്മാനിച്ച് ദിലീപ് കുമാർ കാസർകോട് എത്തിയപ്പോൾ; ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
Jul 7, 2021, 14:17 IST
കാസർകോട്: (www.kasargodvartha.com 07.07.2021) ഒരു പുരുഷായുസ് മുഴുവൻ സിനിമയ്ക്ക് വേണ്ടി സമർപിച്ച അനശ്വര നടൻ ദിലീപ് കുമാർ വിടവാങ്ങിയപ്പോൾ അദ്ദേഹം കാസർകോട്ട് എത്തിയതിന്റെ ഓർമകൾ മിന്നിമറയുകയാണ്. പഴയ തലമുറയുടെ നൊസ്റ്റാൾജിക് ഓർമകളിലൊന്നായ മിലൻ തീയേറ്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് വെള്ളിത്തിരയിലെ വിസ്മയമായിരുന്നു ദിലീപ് കുമാറായിരുന്നു. അതിന്റെ ചിത്രങ്ങൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദിലീപ് കുമാർ സിനിമയിൽ കത്തിജ്വലിച്ച് നിൽക്കുന്ന സമയത്താണ് കാസർകോട് പോലുള്ള ചെറിയൊരു നഗരത്തിലേക്ക് എത്തിയതെന്നത് അന്ന് കോരിത്തരിപ്പുണ്ടാക്കിയിരുന്നു. കേരളത്തിലെ മറ്റു തീയേറ്ററുകളെ വെല്ലുന്ന രീതിയിൽ മിലൻ തീയേറ്ററിന്റെ നിർമാണവും സംവിധാനങ്ങളും ചരിത്രമായിരുന്നു.
1973 സെപ്റ്റംബർ ആറിനായിരുന്നു മിലൻ തീയേറ്ററിന്റെ ഉദ്‌ഘാടനം. അന്ന് കാസർകോട്ടെത്തിയ ദിലീപ് കുമാറിനെ സ്വീകരിക്കാൻ ജനം ഒഴുകിയെത്തി. ഒരു രാജാവിനെ പോലെയായിരുന്നു അന്ന് അദ്ദേഹത്തെ സ്വീകരിച്ചത്. മിലൻ പാർട്ണർ കെ എസ് ഹസൻ കുട്ടിയും ഒപ്പമുണ്ടായിരുന്നു. കാസർകോടിന്റെ ജീവ കാരുണ്യ സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വ്യവസായപ്രമുഖൻ കെ എസ് അബ്ദുല്ലയായിരുന്നു ദിലീപിനെ അന്ന് കാസർകോട്ട് കൊണ്ടുനടന്നത്.
ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദിലും അദ്ദേഹം സന്ദർശനത്തിനെത്തി. പോകുന്നയിടങ്ങളില്ലാം അന്ന് ജനം ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരങ്ങളാൽ ഉദ്ഘാടനം ചെയ്യപ്പെട്ട മിലൻ തീയേറ്റർ പിന്നീട് കാസർകോടിന്റെ 70 കളിലെ യൗവനങ്ങളെ കോരിത്തരിപ്പിച്ച അനുഭവമായി മാറിയത് പിൽക്കാല ചരിത്രം.