സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ എഴുന്നേറ്റു പോയ എം കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 15, 2017, 15:00 IST
ബദിയഡുക്ക: (www.kasargodvartha.com 15.04.2017) സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ എഴുന്നേറ്റു പോയ എം കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്കയിലെ കോ-ഓപ്പറേറ്റീവ് കോളജിലെ എം കോം വിദ്യാര്‍ത്ഥിനിയും കുംബഡാജെ ഉമ്പ്രംഗളയിലെ ശശിധരന്റെ മകളുമായ രേണുക(19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാനായി ടൗണിലേക്ക് പോയിരുന്നു. വൈകീട്ട് മൂന്നുമണിയോടെ സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. പിന്നീട് സുഹൃത്ത് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് സഹോദരന് ബന്ധപ്പെട്ടതിനെതുടര്‍ന്ന് മുറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മാതാവ്: നളിനി. സഹോദരങ്ങള്‍: രതീഷ്, ചേതന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Death, Obituary, Kerala, Student, Suicide, Phone, M.com student found dead hanging.