പിജി വിദ്യാര്‍ത്ഥിനിയായ യുവ വനിതാഡോക്ടറെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 27, 2019, 23:09 IST
പയ്യന്നൂര്‍: (www.kasargodvartha.com 27.03.2019) യുവ വനിതാഡോക്ടറെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ ശിശുരോഗ വിദഗ്ദന്‍ ഡോ. സി സി മോഹനന്റെയും പയ്യന്നൂര്‍ കോളജ് കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. വി ഗീതയുടെയും മകള്‍ ഡോ. അഞ്ജലി മോഹന്‍ (26) ആണ് മംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എംബിബിഎസ് പഠനത്തിന് ശേഷം മംഗളൂരുവിലെ പ്രശസ്ത കോളജില്‍ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അഞ്ജലിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്. സംഭവത്തില്‍ മംഗളൂരു പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പയ്യന്നൂര്‍ മുന്‍സിഫ് കോടതിക്കടുത്തുള്ള വീട്ടിലെത്തിച്ചു. സഹോദരന്‍ ഡോ. ഗൗതം മോഹന്‍ (മംഗളൂരു).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Obituary, Kasaragod, news, Doctor, Student, MBBS student found dead in hostel
Keywords: Payyanur, Obituary, Kasaragod, news, Doctor, Student, MBBS student found dead in hostel