city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂവെന്ന് നിലവിളിച്ച് രോഗികള്‍; കൊല്‍ക്കത്ത ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഐസിയുവിലുണ്ടായിരുന്നയാള്‍ മരിച്ചു

Massive Fire At Kolkata ESI Hospital Patient Dies In ICU 80 Safely Evacuated
Representational Image Generated by Meta AI

● 20 മിനിറ്റിനുള്ളില്‍ എല്ലാവരെയും പുറത്തെത്തിച്ചു.
● വാര്‍ഡില്‍ കനത്ത പുക ഉയര്‍ന്നു. 
● ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

കൊല്‍ക്കത്ത: (KasargodVartha) ഇഎസ്‌ഐ (ESI Hospital) ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഐസിയുവിലായിരുന്ന രോഗിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്ന 80 പേരെയും രക്ഷിച്ച് പുറത്തെത്തിച്ചു. തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാള്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി.

ഭയങ്കരമായ തീപിടിത്തം എന്നാണ്  ജില്ലാ ഫയര്‍ ഓഫീസര്‍ ടി കെ ദത്ത പ്രതികരിച്ചത്. വാര്‍ഡില്‍ കനത്ത പുക ഉയര്‍ന്നിരുന്നു. രോഗികള്‍ ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂവെന്ന് പറഞ്ഞു നിലവിളിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എണ്‍പതോളം രോഗികളാണ് അകത്ത് കുടുങ്ങിയത്. 20 മിനിറ്റിനുള്ളില്‍ അവരെയെല്ലാം പുറത്തെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചതായും മറ്റുള്ളവരെ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും ടി കെ ദത്ത പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാന്‍ കഴിഞ്ഞു. 10 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

#KolkataFire #ESIHospital #India #Tragedy #EmergencyServices

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia