സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴെ വീണ് തേപ്പ് തൊഴിലാളി മരിച്ചു
Mar 28, 2013, 18:58 IST
കാസര്‍കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തേപ്പ് ജോലിക്കിടെ പിടിവിട്ട് താഴെ വീണ് കൊല്‍ക്കത്ത സ്വദേശിയായ തൊഴിലാളി മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മുള്ളേരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടത്തില്‍ നിന്നാണ് വീണത്. കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശിയും മുള്ളേരിയയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് തേപ്പ് ജോലി ചെയ്ത് വരികയുമായിരുന്ന എസ്.കെ ജാക്രിയ (22) ആണ് മരിച്ചത്.
മറ്റ് നാല് പേര്‍ക്കൊപ്പമാണ് ജാക്രിയ ജോലി ചെയ്തിരുന്നത്. താഴെവീണ് സാരമായി പരിക്കേറ്റ ജാക്രിയയെ മറ്റുള്ളവര്‍ ചേര്‍ന്ന് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിക്കുവെച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മുര്‍ഷിദാബാദിലെ അബ്ദുര്‍ റൗഫ്- താജിന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: സക്കീര്‍, സദ്‌റുല്‍, ബദ്‌റുല്‍, കല്‍സര്‍, അന്‍സാര്‍, ഹേനൂര്‍ ബീവി, മറിയം ബീവി, സൈഫുന്നിസ, സൈനൂര്‍ ബീവി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സഹോദരന്‍ സക്കീര്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പത്തു ദിവസം പ്രായമുള്ള ആണ്‍ കുട്ടിയുണ്ട്. ഭാര്യ: ജോളി ബീവി. മകന്‍ പിറന്ന വിവരം അറിഞ്ഞ് സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
Keywords: School, Worker, Mulleria, Injured, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






