മരുതടുക്കത്തെ അബ്ബാസ് അന്‍വരി നിര്യാതനായി
Oct 18, 2012, 11:36 IST
Abbas Anwari |
പരേതരായ അബ്ദുല്‍ ഖാദര്‍-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.
ഖബറടക്കം വൈകിട്ട് നാലുമണിയോടെ മരുതടക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മികച്ച സംഘാടകനും വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനവും അലങ്കരിച്ചിരുന്ന അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
ജാമിയ സഅദിയ അറബിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍,
സുന്നി നേതാക്കളായ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്രഫ് അശ്രഫി ആറങ്ങാടി തുടങ്ങിയവര്‍ അനുശോചിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.
Keywords: Kasaragod, Obituary, Kerala, Suni Leader, Maruthadukkam Abbas Anvari