തൊക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു; പഞ്ചായത്ത് മെമ്പര്‍ക്ക് പരിക്ക്
Sep 28, 2016, 13:21 IST
തലപ്പാടി: (www.kasargodvartha.com 28/09/2016) തൊക്കോട്ട് ദേശീയ പാത കാപ്പിക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേശ്വരം സ്വദേശി തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന പഞ്ചായത്ത് മെമ്പര്‍ക്ക് സാരമായി പരിക്കേറ്റു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ ഗംഗാധരന്‍ (49) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മഞ്ചേശ്വരം പഞ്ചായത്ത് മെമ്പര്‍ ഭഗവന്‍ദാസിനെ (48) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഭഗവന്‍ ദാസിന്റെ കാപ്പിക്കാട്ടെ വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്. ഓടിക്കൂടിയവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഗംഗാധരന്‍ മരിച്ചിരുന്നു.

Keywords: Thalappady, Manjeshwaram, Kasaragod, Kerala, Obituary, Accident, Manjeswaram native dies in accident