എഞ്ചിനീയറിംഗ് കോളജ് അധ്യാപകന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു
Jan 22, 2015, 15:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 22/01/2015) ഉത്സവം കണ്ടു മടങ്ങിയ എഞ്ചിനീയറിംഗ് കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം ചര്‍ച്ച് ബീച്ച് റോഡിനടുത്ത ശൈലേഷ് എന്ന മുന്ന(36) യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ വെച്ചു നെഞ്ചു വേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ ശൈലേഷിനെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാമഞ്ചൂര്‍ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളജിലെ പി.ടി.അധ്യാപകനായിരുന്നു.
മഞ്ചേശ്വരം തീര്‍ത്ഥേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവം കണ്ടു വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദരന്‍ശശികല ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രതിമ. സഹോദരങ്ങള്‍: വീണ, ശൈലശ്രീ.

Keywords : Manjeshwaram, Obituary, Kasaragod, Teacher, Kerala, Manjeshwaram Shailesh passes away.