ദേശീയപാതയിൽ ഡിവൈഡർ ചാടി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവിന് കാറിടിച്ച് ദാരുണാന്ത്യം

● മഞ്ചേശ്വരം വാമഞ്ചൂർ സ്വദേശിയായ ഓട്ടോ റിക്ഷ ഡ്രൈവര്‍ മുഹമ്മദ് സാദിഖ് ആണ് മരിച്ചത്.
● തിങ്കളാഴ്ച രാത്രി ഹൊസബെട്ടുവിലാണ് സംഭവം.
● തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
● മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം.
● മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
മഞ്ചേശ്വരം: (KasargodVartha) ദേശീയപാത 66 ലെ ഡിവൈഡർ ചാടി കടന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം, വാമഞ്ചൂർ കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകൻ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഹൊസബെട്ടുവിലാണ് അപകടം നടന്നത്.
മഞ്ചേശ്വരം ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ. 14 എ.ഡി. 7000 നമ്പർ ഇന്നോവ കാർ യുവാവിനെ റോഡിൻ്റെ കിഴക്കുഭാഗത്ത് വെച്ച് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മംഗ്ളൂരുവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതിനാൽ തിരിച്ചു കൊണ്ടുവന്ന് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന മുഹമ്മദ് സാദിഖ് വിവാഹം കഴിച്ചിരുന്നുവെങ്കിലും ബന്ധം വേർപ്പെടുത്തിയിരുന്നു. ഒരു കുട്ടിയുണ്ട്. മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: അബ്ദുള്ള, ഖാദർ, താഹിറ, ഹൗവ്വ (ഔവ്വഞ്ഞി), ഖദീജ, ഹാജിറ. ഖബറടക്കം വാമഞ്ചൂർ ബിലാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ദേശീയപാതയിലെ അപകടങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക. റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് നൽകാനുള്ള സന്ദേശങ്ങൾ എന്തൊക്കെയാണ്? കമന്റ് ചെയ്യൂ.
Article Summary: Youth dies after being hit by car while crossing highway divider.
#RoadAccident #Manjeshwaram #HighwayTragedy #FatalAccident #KeralaNews #RoadSafety