ഉദുമ മാങ്ങാട് സ്വദേശിനിയായ യുവതിയും ഭര്‍ത്താവും സേലത്ത് കൊല്ലപ്പെട്ട നിലയില്‍
Jul 1, 2016, 12:55 IST
ഉദുമ: (www.kasargodvartha.com 01/07/2016) ഉദുമ മാങ്ങാട് അംബാപുരം സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവിനേയും സേലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അംബാപുരത്തെ നാരായണിയുടെയും പരേതനായ നാരായണന്റെയും മകള്‍ രമണി (44), ഭര്‍ത്താവ് സേലം നാമക്കല്‍ രാശുപുരത്തെ ഗുണശേഖരന്‍ (53) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
അഞ്ച് വര്‍ഷം മുമ്പാണ് രമണിയെ ഗുണശേഖരന്‍ വിവാഹം കഴിച്ച് സേലത്തേക്ക കൊണ്ടുപോയത്. ഇവര്‍ക്ക് മക്കളില്ല. വീട്ടിനകത്ത് തലക്കടിയേറ്റ് മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച ഇരുമ്പ് വടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഗുണശേഖരന്റെ മൃതദേഹം രാശുപുരത്ത് സംസ്‌ക്കരിച്ചു. രമണിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ മാങ്ങാട്ടെത്തിക്കും.
സ്വത്ത് സംബന്ധമായ തര്‍ക്കമാണ് കൊലയ്ക്കുകാരണമെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് മാങ്ങാട്ടുള്ള രമണിയുടെ ബന്ധുക്കള്‍ നാമക്കല്ലില്‍ എത്തിയിരുന്നു. സഹോദരങ്ങള്‍: രവീന്ദ്രന്‍, പുരുഷോത്തമന്‍, ചന്ദ്രന്‍, രോഹിണി.

Keywords: Mangad, Kasaragod, Kerala, Obituary, Husband, Wife, Couples, Death, Mangad couples found dead in Salem