Obituary | പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് 9 മാസമായി അബോധാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Sep 11, 2023, 10:17 IST
നീലേശ്വരം: (www.kasargodvartha.com) പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ഒമ്പത് മാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കയ്യൂർ നളിനി സദനത്തിലെ എം ബാലഗോപാലൻ (62) ആണ് മരിച്ചത്. 2022 ഡിസംബർ അഞ്ചിന് പുലർചെ കയ്യൂർ അരയാക്കടവ് പാലത്തിന് മുകളിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തെ ആധാരമെഴുത്തുകാരനും ആധാരമെഴുത്ത് അസോസിയേഷൻ കാസർകോട് ജില്ലാ ജെനറൽ സെക്രടറിയും ആണ്. കലാ- സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. സിപിഎം കയ്യൂർ ബ്രാഞ്ച് സെക്രടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ വി കെ ശ്രീലത. മക്കൾ: ഡോ. ഗോപിക (ജർമനി), വിഷ്ണുപ്രിയ. മരുമക്കൾ: വൈശാഖ് ചെറുവത്തൂർ (എൻജിനീയർ, ജർമനി), ഉണ്ണികൃഷ്ണൻ അതിയിടം (എൻജിനീയർ, ദുബൈ). സഹോദരങ്ങൾ: മുരളീധരൻ വാഴുന്നോറടി, എം ജയറാം (ജയറാം പ്രസ് നീലേശ്വരം, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്റേഴ്സ് അസോസിയേഷൻ, വൈസ് പ്രസിഡന്റ് നീലേശ്വരം മർചന്റ്സ് അസോസിയേഷൻ), സോണി കൊല്ലമ്പാറ, ശൈലജ പട്ടേന. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കയ്യൂരിൽ നടക്കും. മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിക്ക് പട്ടേനയിലെ വീട്ടിലും പട്ടേന ജനശക്തിയിലും പൊതുദർശനത്തിന് വെക്കും.
Keywords: News, Nileshwaram, Kasaragod, Kerala, Obituary, Accident, Died, Man who was being treated in a car accident, died.
< !- START disable copy paste -->