city-gold-ad-for-blogger

Died | ഭാര്യയ്ക്കൊപ്പം ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവും മരിച്ചു; വിടവാങ്ങിയ ദമ്പതികള്‍ വയനാട് സ്വദേശികള്‍; മരിക്കുന്നതിന് മുമ്പുള്ള മൊഴി നിര്‍ണായകം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഭാര്യയ്ക്കൊപ്പം വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവും മരിച്ചു. കാഞ്ഞങ്ങാട്ടെ ഹോടല്‍ തൊഴിലാളിയും റെയില്‍വെ സ്റ്റേഷന് അടുത്തുള്ള കൊവ്വല്‍ എകെജി ക്ലബിന് സമീപം താമസക്കാരനുമായ വയനാട് പനമരം സ്വദേശി ജയപ്രകാശ് (44) ആണ് ദിവസങ്ങള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ചെ മരിച്ചത്. തൃശൂര്‍ ചാലക്കുടി സ്വദേശിനി രമ (44) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
            
Died | ഭാര്യയ്ക്കൊപ്പം ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവും മരിച്ചു; വിടവാങ്ങിയ ദമ്പതികള്‍ വയനാട് സ്വദേശികള്‍; മരിക്കുന്നതിന് മുമ്പുള്ള മൊഴി നിര്‍ണായകം

ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് വൈകീട്ടാണ് ക്വാര്‍ടേഴ്‌സില്‍ വെച്ച് ജയപ്രകാശനെയും ഭാര്യ രമയെയും ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്. ജയപ്രകാശ് തന്നെയാണ് 108 ആംബുലന്‍സിലേക്ക് വിളിച്ച് വിഷം അകത്ത് ചെന്നിട്ടുണ്ടെന്നും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസര വാസികള്‍ പോലും വിവരം അറിഞ്ഞത്. ഇരുവരെയും ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയില്‍ ജയപ്രകാശിനെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
           
Died | ഭാര്യയ്ക്കൊപ്പം ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവും മരിച്ചു; വിടവാങ്ങിയ ദമ്പതികള്‍ വയനാട് സ്വദേശികള്‍; മരിക്കുന്നതിന് മുമ്പുള്ള മൊഴി നിര്‍ണായകം

ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിച്ച് ഏഴ് വര്‍ഷം മുമ്പാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തി താമസം ആരംഭിച്ചത്. ബന്ധുക്കളുമായി തീരെ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാമ്പത്തിക ബാധ്യത ആകാം മരണ കാരണമെന്നാണ് പൊലീസ് കരുതുന്നത്. ജയപ്രകാശിന്റെ ബന്ധുക്കള്‍ എത്തുമെന്ന് അറിയിച്ചതിനാല്‍ മൃതദേഹം പരിയാരത്ത് ഫ്രീസറില്‍ സൂക്ഷിക്കും. രമയുടെ മൃതദേഹം പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Died, Obituary, Hospital, Treatment, Man who poisoned and admitted to hospital died.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia