നഗരത്തിൽ ഷെഡിനകത്ത് മരണപ്പെട്ടയാൾ കന്നഡ നടിയുടെ പിതാവ്; 18 വർഷം മുമ്പ് വീടുവിട്ടിറങ്ങി
Jun 17, 2021, 14:26 IST
കാസർകോട്: (www.kasargodvartha.com 17.06.2021) ബുധനാഴ്ച രാവിലെ തെരുവത്ത് ബസ് സ്റ്റാൻഡിന് അടുത്തുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബെംഗളുറു ബസവേശ്വര നഗറിലെ എസ് കെ രംഗസ്വാമി (65) ആണ് മരിച്ചത്. പരേതരായ കല്ലക്കട്ട - ത്യാഗമ്മ ദമ്പതികളുടെ മകനാണ്.
തെരുവത്ത് ബസ് സ്റ്റാൻഡിന് അടുത്ത് യുവാക്കൾ വിശ്രമത്തിനായി സ്ഥാപിച്ച ഷെഡിനകത്താണ് മൃതദേഹം കണ്ടത്. അന്വേഷണത്തിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം.
18 വർഷം മുമ്പ് ഇയാൾ നാടുവിട്ടതായി ബന്ധുക്കൾ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. മകളിലൊരാൾ കന്നഡയിലെ സീരിയൽ - സിനിമ നടിയാണ്. ലോടെറി വിൽപന നടത്തിയിരുന്ന ഇയാൾ കുടുംബപ്രശ്നങ്ങളെ തുടർന്ന് നാട് വിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാസർകോട്ട് ഹോടെലിൽ ജോലി ചെയ്തിരുന്നതായി പറയുന്നു.
Keywords: Kasaragod, Kerala, News, Karnataka, Died, Obituary, Busstand, Theruvath, Actor, Youth, Cardiac Attack, Police, Lottery, Man who died inside a shed in the city is father of a Kannada actress.