ജബ്ബാര്‍ വധക്കേസിലെ മാപ്പുസാക്ഷിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു
Jan 25, 2014, 23:38 IST
ഉപ്പള: യൂത്ത് കോണ്‍ഗ്രസ് നേതാവ് ജബ്ബാര്‍ വധക്കേസില്‍ സി.ബി.ഐ. മാപ്പു സാക്ഷിയായി വിട്ടയച്ച യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. പൈവളിഗയിലെ ബാളികെ അസീസ് എന്ന ബായികട്ട അസീസിനെയാണ് (40) ശനിയാഴ്ച രാത്രി 9.30 മണിയോടെ ഒരു സംഘം ക്രൂരമായി വെട്ടികൊലപ്പെടുത്തിയത്.
കെ.എല്‍. 14 എം. 3880 നമ്പര്‍ റിറ്റ്സ് കാറില്‍ പൈവളിഗെയിലേക്ക് വരികയായിരുന്ന അസീസിനെ ചേവാര്‍ റോഡ് ജംഗ്ഷനില്‍ വെച്ച് എതിരെ വന്ന കെ.എല്‍. 13 ഡി 8824 നമ്പര്‍ അമ്പാസിഡര്‍ കാറിലെത്തിയ സംഘം റിട്സ് കാറില്‍ ഇടിച്ച് നിര്‍ത്തുകയും കാറില്‍ നിന്നും ഇറങ്ങിയോടിയ അസീസിനെ പിറകില്‍ നിന്നും കഴുത്തിന് വെട്ടുകയായിരുന്നു. അസീസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
സി.പി.എം. പ്രവര്‍ത്തകനായിരുന്ന അസീസിന് ഇപ്പോള്‍ രാഷ്ട്രീയവുമായി ബന്ധമില്ല. ചാരായ കേസിലടക്കം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് അസീസ്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക നിഗമനം. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന് സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘവും മറ്റു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹത്തിന് പോലീസ് കാവലേര്‍പെടുത്തി.
ഞായറാഴ്ച രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അക്രമികളെത്തിയ അമ്പാസിഡര്‍ കാര്‍ അവിടെതന്നെ ഉപേക്ഷിച്ച നിലയിലാണ്. അക്രമികള്‍ ഇരുളില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Uppala, Murder-case, Accuse, Car, Police, paivalika, Uppala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752