city-gold-ad-for-blogger

ഇന്നോവ നിയന്ത്രണം വിട്ട് മരത്തിലടിച്ച് ഗൃഹനാഥന്‍ മരിച്ചു

മാവുങ്കാല്‍: (www.kasargodvartha.com 26/11/2015) ഇന്നോവ നിയന്ത്രണം വിട്ട് മരത്തിലടിച്ച് ഗൃഹനാഥന്‍ മരിച്ചു. മാവുങ്കാല്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപം മത്സ്യ മാര്‍ക്കറ്റിനെതിര്‍വശത്തുള്ള മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. പുത്തൂര്‍ പേരടുക്കയിലെ  കൊടുത്തമുറിയില്‍ ഐസക് ജോണ്‍ (72) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന സഹോദരന്‍ മാത്യു ജോണ്‍, ഡ്രൈവര്‍ പുത്തൂര്‍ കടവ സ്വദേശി അബ്ദുള്‍ ഹാരിസ് എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്തുള്ള ബന്ധു മരിച്ചിതിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ്  അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഐസക് ജോണിന്റെ മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ബന്ധുക്കള്‍ പുത്തൂരില്‍ നിന്ന് വ്യാഴാഴ്ച്ച  കാഞ്ഞങ്ങാട്ടെത്തിയിട്ടുണ്ട്.  എലിസബത്താണ് മരണപ്പെട്ട ഐസകിന്റെ ഭാര്യ. മക്കള്‍: സീമ, സുനില്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മൈസൂര്‍). മരുമകന്‍: സാജന്‍ കോട്ടയം.
ഇന്നോവ നിയന്ത്രണം വിട്ട് മരത്തിലടിച്ച് ഗൃഹനാഥന്‍ മരിച്ചു


Keywords:  Kasaragod, Kerala, Obituary, Car-Accident, Petrol-pump, Man meet accident by hiting  car on a tree

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia