മൊഗ്രാല്‍ പുത്തൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
Mar 28, 2013, 23:58 IST
Sameer Asif |
കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ഫുട്ബാള്‍ ടീമിലെ അംഗമായിരുന്ന സാദിഖ് സമീറിനോടൊപ്പം ഫുട്ബാള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. മൊഗ്രാല്‍ പുത്തൂരില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
Sadiq |
പാചക തൊഴിലാളിയായ അബ്ദുല്ലക്കുഞ്ഞിയുടെയും ഖൈറുന്നിസയുടെയും മകനാണ് സാദിഖ്. സഹോദരങ്ങള്‍: ഷക്കീല്‍ (ഖത്തര്‍), ഷാഹിദ് (ദുബൈ).
സമീറിന്റെ സഹോദരങ്ങള്‍: ഷെബീര്‍ (ബഹറൈന്‍), സെബീന, സിക്കന്ദര്‍.
ഇരുവരുടേയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(Updated)
Keywords: Kasaragod, Kerala, Mogral Puthur, Bike, accident, auto, dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.