city-gold-ad-for-blogger

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ മൂടംബയലിലെ എരിയാല്‍ മുഹമ്മദ് കുഞ്ഞി - ദൈനബി ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കുണിയയിലെ ഭാര്യവീട്ടില്‍ നിന്നും ബെണ്ടിച്ചാലിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോള്‍ പെരിയടുക്ക ഇന്റര്‍ലോക്ക് കമ്പനിക്കടുത്തുവെച്ച് എതിരെവന്ന ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചുഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗള്‍ഫിലായിരുന്ന അബ്ദുര്‍ റഹിമാന്‍ ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സുഹറ. ജുമാന ഏകമകളാണ്. ബേക്കല്‍പോലീസ് അന്വേഷണം ആരംഭിച്ചു.

Keyworsd: Bike, Tipper Lorry, Accident, Bendichal, Moodambayal, Abdul Rahman, Hospital, Obituary, Kasaragod News, Kerala News, Kasaragod, Kerala, Gold News, National News, World News, Malayalam Vartha, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia