കാറ്റില്‍ സ്വന്തംവീട് തകര്‍ന്നതില്‍ മനംനൊന്ത വൃദ്ധന് തൂങ്ങിമരിച്ചു
Apr 27, 2012, 16:00 IST

നീലേശ്വരം: ശക്തമായ കാറ്റില്‍ സ്വന്തംവീട് തകര്‍ന്നതില്‍ മനംനൊന്ത വൃദ്ധന് അയല്പക്കത്തെ തകര്‍ന്ന വീട്ടില്‍ തൂങ്ങിമരിച്ചു.
കരിന്തളം കൊണ്ടോടിയിലെ ഉമ്മനെയാണ് (82) വ്യാഴാഴ്ച വൈകിട്ട് അയല്‍വാസിയായ മുഹമ്മദലിയുടെ പഴകിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാറ്റില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ കടുത്ത മനോവിഷമത്തിലായിരുന്നു. പുതിയ വീട് നിര്‍മ്മാണത്തിന് വേണ്ടി നഷ്ടപരിഹാര തുക ലഭിക്കാന്‍ ഉമ്മന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഉമ്മന്‍ തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് വൃദ്ധനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. ഉമ്മന്‍ കൊണ്ടോടിയിലെ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. മൂന്ന് മക്കളുണ്ടെങ്കിലും ഇവരുടെ സംരക്ഷണം ഉമ്മന്‍ ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Obituary, Nileshwaram, Kasaragod