ഗൃഹനാഥനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 5, 2012, 23:13 IST
ചിറ്റാരിക്കാല്‍: പുഴയില്‍ മത്സ്യബന്ധനത്തിന് പോയ ഗൃഹനാഥനെ വീടിനടുത്ത് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വെസ്റ്റ് എളേരി കൊറത്തി മടയിലെ ഇ വി രാമനെയാണ് (55) വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രി പുഴയില്‍ മത്സ്യം പിടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ് രാമന്‍.
ഏറെ നേരം കഴിഞ്ഞിട്ടും രാമന്‍ തിരിച്ചുവരാതിരുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. രാമന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Man, Found, Dead, Road side, Chittarikkal, Kasaragod, Kerala, Malayalam news