Family Crisis | 'മടിക്കൈയില്‍ ഭാര്യയും മക്കളും വിഷം കഴിച്ച് ആശുപത്രിയില്‍'; പിന്നാലെ ഭര്‍ത്താവ് മരിച്ച നിലയില്‍
● തിരുവോണനാളില്‍ രാത്രിയാണ് സംഭവം.
● മൂവരും മംഗ്‌ളൂരു കെഎസ് ഹെഗ് ഡേ ആശുപത്രിയില്‍ ചികിത്സയില്‍.
● സംഭവത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലൂടെ വ്യക്തമാകും.
നീലേശ്വരം: (KasargodVartha) മടിക്കൈ (Madikkai) പൂത്തക്കാലില്‍ 54 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഭാര്യയെയും മക്കളെയും വിഷം (Poison) അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിച്ചിരിക്കുകയാണ്.
തട്ടച്ചേരി കോട്ടവളപ്പില്‍ വിജയന്‍ ആണ് മരിച്ചത്. ഭാര്യ ലക്ഷ്മി (46)യും മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂരു കെഎസ് ഹെഗ് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, തിരുവോണനാളില്‍ രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം ഇവര്‍ക്ക് വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വിഷബാധയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ വിജയനെ വീടിന് പിറകില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
വിജയന്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, സംഭവത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലൂടെ വ്യക്തമാകും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KeralaNews #FamilyTragedy #Poisoning #PoliceInvestigation